വാഗ്ഭടാനന്ദൻ


1885ലാണ് പാട്യം (കണ്ണൂർ )വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ എന്ന വാഗ്ഭടാനന്ദൻ ജനിച്ചത്.
v k ഗുരുക്ക, ബാലഗുരു എന്നിങ്ങനെ പേരുകളിൽ അറിയപ്പെടുന്നതും വാഗ്ഭടൻ ആയിരുന്നു.
വാഗ്ഭട എന്ന പേര് നൽകിയത് ബ്രഹ്മാനന്ദ ശിവയോഗി ആയിരുന്നു.
ആത്മവിദ്യാ കാഹളം , ശിവയോഗി വിലാസം എന്നീ മാസികകൾ ആരംഭിച്ചതും വാഗ്ഭടൻ ആയിരുന്നു.
1917ആത്മ വിദ്യാ സംഗം എന്ന പ്രസ്ഥാനം ആരംഭിച്ചത് ഇദ്ദേഹം ആയിരുന്നു. മലബാർ ആയിരുന്നു ഇതിന്റെ പ്രദാന പ്രവർത്തന മേഖല
(1921)അഭിനവകേരളം ആയിരുന്നു ആത്മവിദ്യാസംഗത്തിന്റെമുഹപത്രം.
തത്വപ്രകാശിക ആയിരുന്നു വാഗ്ഭടൻ  കാരപ്പറമ്പിൽ (കൊഷിക്കോഡ് )സ്ഥാപിച്ച സംസ്‌കൃത പഠന കേന്ദ്രം.
കാവി ഉപേക്ഷിച്ചു ഖദർ അണിഞ്ഞ ഒരേഒരു നവോഥാന നായകൻ ആയിരുന്നു ഇദ്ദേഹം.
"ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം "എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചു വാഗ്ഭടാനന്ദൻ. സംഘടനാ പിൽക്കാലത്തു "ഊരാളുങ്കൽ ലേബർ കോൺടാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി "ആയി മാറി. ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺടാക്ട് സൊസൈറ്റി ആണ് ഇത്.
1911രാജയോഗനന്ദ കൗമുദി യോഗശാല കൊഷിക്കോഡ് സ്ഥാപിച്ചു.
"ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമേശുന്നേല്പിൻ അനീതിയോടെതിർപ്പിൻ" എന്ന് ആഹ്വനം ചെയ്തത് വാഗ്ഭടാനന്ദൻ ആയിരുന്നു.
1939മാർച്ച്‌ 30ന് വാഗ്ഭടാനന്ദൻ അന്തരിച്ചു. 

Comments